ഓണ പൂക്കളം സെൽഫിയെടുക്കാം ;  ഗ്യാലക്സി ഗോൾഡ്   സന്ദർശിച്ച് സമ്മാനം നേടാം ;  അത്തോളി ന്യൂസ് വേറിട്ട ഓ
ഓണ പൂക്കളം സെൽഫിയെടുക്കാം ; ഗ്യാലക്സി ഗോൾഡ് സന്ദർശിച്ച് സമ്മാനം നേടാം ; അത്തോളി ന്യൂസ് വേറിട്ട ഓണാഘോഷം നടത്തുന്നു
Atholi NewsInvalid Date5 min

ഓണ പൂക്കളം സെൽഫിയെടുക്കാം ;

ഗ്യാലക്സി ഗോൾഡ്

സന്ദർശിച്ച് സമ്മാനം നേടാം ;

അത്തോളി ന്യൂസ് വേറിട്ട ഓണാഘോഷം നടത്തുന്നു



സ്വന്തം ലേഖകൻ


അത്തോളി : മലയോര ടൂറിസം മേഖലയുടെ പ്രവേശന കവാടമായ അത്തോളിയുടെയും സമീപ പഞ്ചായത്തുകളിലെയും വാർത്തകൾ അതിവേഗം വായനക്കാരിലേക്ക് എത്തിക്കുന്ന അത്തോളി ന്യൂസ് , ജ്വല്ലറി രംഗത്ത് അത്തോളിക്ക് തിളക്കം നൽകുന്ന ഗ്യാലക്സി ഗോൾഡ് ആൻ്റ് ഡയമണ്ട് , വായനക്കാരുടെ കൂട്ടായ്മ അത്തോളി ന്യൂസ് റീഡേർസ് ഫോറം ,

ഇംപ്രസ് മീഡിയ, കോഴിക്കോട് എന്നിവരുടെ സഹകരണത്തോടെ ഓണസമ്മാനം നൽകുന്നു.

ഗാലക്സി ഗോൾഡ് ആൻ്റ് ഡയമണ്ട് ഓൺലൈൻ ഓണപൂക്കളം എന്ന് പേരിട്ട പരിപാടിയിൽ വായനക്കാർക്ക് ഓൺ ലൈൻ ആയി പങ്കെടുക്കാം. വീട്ടുകാർ , ക്ലബ് അംഗങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവർക്കാണ് പങ്കെടുക്കാൻ അവസരം.

സെപ്റ്റംബർ 13 , 14 , 15 ( പൂരാടം , ഉത്രാടം , തിരുവോണം )ദിവസങ്ങളിൽ ഒരുക്കുന്ന പൂക്കളം , 3 പേർ ഒപ്പം ചേർന്ന് സെൽഫി എടുത്ത് വാർത്തയ്ക്ക് ഒപ്പമുള്ള ലിങ്കിൽ പേരും വിലാസവും ചേർത്ത് ( അപ്പ്ലോഡ് ) അയക്കുക. മത്സരത്തിൽ പങ്കെടുത്തവർക്ക് ഈ മാസം 20 വരെ ഗ്യാലക്സി ഗോൾഡിൽ സന്ദർശിക്കുന്നവർക്ക് ഉറപ്പായ സമ്മാനം ലഭിക്കും ( വിസിറ്റ് ആൻ്റ് വിൻ ). മത്സരത്തിൽ പങ്കെടുക്കുന്നവർ

ഈ മാസം 30 വരെ പർച്ചേസ് ചെയ്യുന്നവർക്ക് ഓണം സ്പെഷ്യൽ ഓഫറുകളും ലഭിക്കും . പൂക്കളം സെൽഫി മത്സരത്തിൽ

ഒന്നാം സമ്മാനം കേരള സാരി , രണ്ടാം സമ്മാനം സ്മാർട്ട് വാച്ച് , മൂന്നാം സമ്മാനം മൊബൈൽ ഹെഡ് സെറ്റ് എന്നിവയാണ്. കൂടാതെ മത്സരത്തിൽ മാറ്റുരച്ചവർക്ക് ( ചെറിയ മാർക്കിൽ പിന്നോട്ട് പോയവർക്ക് ) അത്തോളി ന്യൂസ് മാനേജ്മെന്റ് പ്രോത്സാഹന സമ്മാനവും നൽകും.

നാലാം ഓണനാളിൽ ഫലം പ്രഖ്യാപിക്കും.

കമ്മിറ്റി തിരഞ്ഞെടുക്കുന്ന മികച്ച ഫോട്ടോകൾ അത്തോളി ന്യൂസ്‌ ലൈവ് എഫ് ബി യിൽ പോസ്റ്റ്‌ ചെയ്യും. അതിൽ ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്നതും മൂന്നു സ്ഥാനങ്ങൾ ലഭിക്കുന്നതിന്

പരിഗണന ഉണ്ടാകും .

നിരീക്ഷിക്കാനും വിലയിരുത്താനും പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട് . അവർ നിശ്ചയിക്കുന്നത് അന്തിമ ഫലമാകും.

ഫോട്ടോയിൽ ആർട്ടിഫിഷ്യൽ ആയി ഒന്നും ചെയ്യരുത് എന്ന്

പ്രത്യേകം ഓർമ്മിപ്പിക്കുന്നു.ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു.പേരും വിലാസവും സെൽഫിയും അയക്കാം ലിങ്ക് ഓപ്പൺ ചെയ്യുക.

ഇനി ഓണ സമ്മാനങ്ങളുടെ ദിനങ്ങൾ. മൂന്നു ഓണ നാളിലെ ഏതെങ്കിലും ഒരു പൂക്കളം നാട്ടിലെ താരമാക്കും. മികവുറ്റ പൂക്കളം ഒരുക്കുക സെൽഫി എടുക്കുക..

താഴെ കൊടുത്ത ലിങ്ക് വഴി അയക്കുക സമ്മാനം ഉറപ്പിക്കുക..



Recent News