ഉള്ളിയേരിയിൽ വ്യാപാരി മിത്ര ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സഹായ ഫണ്ട് കൈമാറി
ഉള്ളിയേരി : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു.
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ
വ്യാപാരി മിത്ര ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സഹായ ഫണ്ട് കൈമാറി. കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു, ജില്ലാ സെക്രട്ടറി സന്തോഷ് സബാസ്റ്റ്യൻ, ഗഫൂർ രാജധാനി, പിആർ രഘുത്തമൻ, പി പി വിജയൻ, പി കെ ഷാജി, ഷാജു
ചെറുകാവിൽ എന്നിവർ സംസാരിച്ചു .
രക്തഭാതകളുടെ അന്തർദേശീയ കുട്ടായ്മയായ ഹോപ്പ് ജീവൻ രക്ഷാ അവാർഡ് ജേതാവ് അരുൺ നമ്പ്യാടിലിനു അനുമോദനവും ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വികെ അനിത നിർവഹിച്ചു, ചടങ്ങിൽ സിഎം സന്തോഷ് അധ്യക്ഷൻ വഹിച്ചു സി കെ മൊയ്തീൻ കോയ നന്ദിയും പറഞ്ഞു