ഗോകുലം കേരള ബ്ലൂ ക്ലബ്സ് ലീഗ് 2025 :അണ്ടർ 12 വിഭാഗം ആർ വൈ ബി - അത്തോളി ചാമ്പ്യൻസ്
ഗോകുലം കേരള ബ്ലൂ ക്ലബ്സ് ലീഗ് 2025 :അണ്ടർ 12 വിഭാഗം ആർ വൈ ബി - അത്തോളി ചാമ്പ്യൻസ്
Atholi NewsInvalid Date5 min

ഗോകുലം കേരള ബ്ലൂ ക്ലബ്സ് ലീഗ് 2025 :അണ്ടർ 12 വിഭാഗം ആർ വൈ ബി - അത്തോളി ചാമ്പ്യൻസ് 



അത്തോളി :ആൾ ഇന്ത്യാ ഫുട്ബാൾ ഫെഡറേഷൻ ഗോകുലം കേരള ബ്ലൂ ക്ലബ്സ് ലീഗ് ചാമ്പ്യൻഷിപ്പിൽ

അണ്ടർ 12 വിഭാഗത്തിൽ ആർ വൈ ബി അത്തോളി ചാമ്പ്യൻസ് പട്ടം കരസ്ഥമാക്കി. പ്ലെയർ ഓഫ് ദി ടൂർണമെൻ്റ് പട്ടം ആർ വൈ ബി യിലെ നിസാൽ നവാസ് സ്വന്തമാക്കി. ജില്ലയിലെ 8 ടീമുകൾ പങ്കെടുത്തു.

21 മത്സരങ്ങളിൽ നിന്നായി 13 വിജയവും 5 സമനിലയുമായി മൊത്തം 51 പോയിൻ്റുകൾ നേടി പ്രമുഖ അക്കാദമികളെ പിന്തള്ളിയാണ് ആർ വൈ ബി ചാമ്പ്യൻസ് പട്ടം ലഭിച്ചത്.

ദേവാങ്കിത് എച്ച്, (ക്യാപ്റ്റൻ),മുഖ്ത്താർ അലി മുഹമ്മദ്‌

,വേദിക്ക് എസ് വി

,റഫാൻ മുഹമ്മദ്‌ ഷാഫി,നിസൽ നവാസ് പി,ജെറി എസ് ആർ,

മെഹവിൻ ജൈസൽ ,ഇനാം മുഹമ്മദ്‌ ,

അബ്ദു സമദ് ഷാ,ധ്യാൻദീപ് ഡി ആർ,അബ്ദുള്ള ലുതഫി ,മുഹമ്മദ്‌ റാമിസ് ടി പി ,മുഹമ്മദ്‌ സിയാൻ എം കെ,മുഹമ്മദ്‌ സിയാൻ

.റളാൻ എം

,മുഹമ്മദ്‌ ഐഹം, മുഹമ്മദ്‌ റസാൻ എന്നിവരാണ് ടീമംഗങ്ങൾ.

കോച്ച് :ആദർശ് വി ടി ഏഷ്യൻ ഫുട്ബോൾ കൌൺസിൽ സി ലൈസൻസ് ഹോൾഡർ ആണ്.

ഗോകുലം എഫ് സി 

ടെക്നിക്കൽ ഡയറക്ടർ

രഞ്ജൻ ചൗദരി ,ഗോകുലം എഫ് സി കോച്ചുകളായ

 വി പി സുനീർ,രാജീവ്‌ എന്നിവരിൽ നിന്നും ട്രോഫിയും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി.

ജിൻഗ കാരപറമ്പ്,

സോക്കർ സിറ്റി കൊട്ടൂളി, കാലിക്കറ്റ് അരീന ചെറുവറ്റ എന്നിവിടങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്.

മെയ് 12ന് ആരംഭിച്ച മത്സരങ്ങൾ ജൂൺ 4ന് സമാപിച്ചു.

Recent News