ആറുവരി പാതയിൽ പാലിക്കേണ്ട ട്രാഫിക് നിയമങ്ങൾ ;
ഊരാളുങ്കൽ സൊസൈറ്റിയിലെ ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസ് നടത്തി
വടകര : നാഷണൽ ഹൈവേ ആറുവരി പാതയിൽപാലിക്കേണ്ട ട്രാഫിക് നിയമങ്ങളെ കുറിച്ച് ഊരാളുങ്കൽ സൊസൈറ്റി ഡ്രൈവർമാർക്ക് ട്രാഫിക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. യു എൽ സി സി എസ് നാദാപുരം റോഡ് വാഗ്ഭടാനന്ദ ഓഡിറ്റോറിയത്തിൽ നടന്ന ബോധവൽക്കരണ ക്ലാസ് വടകര അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് കവിരാജ് അബ്ദുൾ ഖാദർ നിർവ്വഹിച്ചു.വൈസ് ചെയർമാൻ സുരേന്ദ്രൻ എം.എം.അധ്യക്ഷത വഹിച്ചു.
യുൽസിസിഎസ് മാനേജിംഗ് ഡയറക്ടർ എസ് ഷാജു സ്വാഗതവും ബജീഷ് കുമാർ നന്ദിയും പറഞ്ഞു.