ബാലുശ്ശേരി - കൂട്ടാലിട -പേരാമ്പ്ര ബസ് സർവ്വീസ് 25 വർഷം പിന്നിട്ടു ; നാട്ടുകാരുടെ വക ഹൃദ്യമായ വരവേൽപ്
ബാലുശ്ശേരി - കൂട്ടാലിട -പേരാമ്പ്ര ബസ് സർവ്വീസ് 25 വർഷം പിന്നിട്ടു ; നാട്ടുകാരുടെ വക ഹൃദ്യമായ വരവേൽപ്പ്
Atholi NewsInvalid Date5 min

ബാലുശ്ശേരി - കൂട്ടാലിട -പേരാമ്പ്ര ബസ് സർവ്വീസ് 25 വർഷം പിന്നിട്ടു ; നാട്ടുകാരുടെ വക ഹൃദ്യമായ വരവേൽപ്പ് 




പേരാമ്പ്ര : ബസ് സർവ്വീസ് 25 വർഷം പിന്നിട്ടതിൻ്റെ ആഘോഷത്തിൻ്റെ ഭാഗമായി

നാട്ടുകാരുടെ വക ഹൃദ്യമായ സ്വീകരണം. 

ബാലുശ്ശേരി - കൂട്ടാലിട വഴി പേരാമ്പ്രയിലേക്ക് സർവ്വീസ് നടത്തുന്ന

ആശിർവാദ് ബസ്സിനും ജീവനക്കാർക്കുമാണ് നാട്ടുകാർ ഹൃദ്യമായ വരവേൽപ്പ് നൽകിയത്.

ബാലുശ്ശേരി -കൂട്ടാലിട ,

പാടിക്കുന്ന് കായണ്ണ വഴി പേരാമ്പ്ര - റൂട്ടിന്റെ

 25ാംവാർഷികം ഞായറാഴ്ചയായിരുന്നു.ഈ റൂട്ടിലൊടുന്ന എല്ലാ ബസ്സുകളുടെയും സാന്നിധ്യവും ആശിർവാദവും ചടങ്ങിനു ലഭിച്ചു .

യാതൊരുവിധ യാത്രാസൗകര്യം ഇല്ലാതിരുന്ന

25വർഷത്തിനപ്പുറത്തെയാത്രാക്ലേശങ്ങൾ

ജനങ്ങൾ ഓർത്തെടുത്തു. അതിന് ആശ്വാസം പകരാൻ വന്ന ബസ് അവിസ്മരണീയ അനുഭവവും സമാനിച്ചു.

കെ.പി. ഗംഗാധരൻ

മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

ജയകൃഷ്ണൻ പുന്നശ്ശേരിയെയും

കുഞ്ഞിക്കണ്ണൻ ചെറുക്കാടിനെയും

പൊന്നാട അണിയിച്ച് ആദരിച്ചു.ജില്ലാ ബസ് ഓണേഴ്സ് അസോസിയേഷൻ

 പ്രസിഡൻ്റ്

സാജ് രാജ് ചെറുക്കാട്,

 പ്രദീപ്,കുഞ്ഞിക്കണ്ണൻ ചെറുകാട് മൊമെന്റോ സമർപ്പിച്ചു .

കേക്ക് മുറിച്ചും മധുര പലഹാരങ്ങൾ എന്നിവ ചെയ്തും ആഘോഷം ആവേശമാക്കി.

പഞ്ചായത്ത് ഭരണസമിതിയെ പ്രതിനിധീകരിച്ച് ജയപ്രകാശ് കായണ്ണ

സംസാരിച്ചു.

ജയകൃഷ്ണൻ മറുപടി പ്രസംഗം നടത്തി.

Recent News