കുനിയിൽ കടവ് പുഴയിൽ അധ്യാപിക ആത്മഹത്യയ്ക്ക് ശ്രമിച്ചു; മത്സ്യത്തൊഴിലാളി
രക്ഷപ്പെടുത്തി
അത്തോളി :കുനിയിൽ കടവ്
പുഴയിൽ അധ്യാപിക
ആത്മഹത്യയ്ക്ക് ശ്രമിച്ചു. മത്സ്യത്തൊഴിലാളി
രക്ഷപെടുത്തി.
അണ്ടിക്കോട് സ്വദേശിയായ അധ്യാപി കയെ കൈക്കും തലക്കും പരിക്കുകളോടെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു.
ഇന്ന് രാവിലെ 8 മണിയോടെ സംഭവം . അത്തോളി ഭാഗത്ത് നിന്നും നടന്ന് എത്തി കുനിയിൽ കടവ് പുഴയിലേക്കാണ് സ്ത്രീ ചാടിയത്. പാലത്തിൻ്റെ 4 മത്തെ തൂണിന് സമീപത്തേക്ക് തെറിച്ച വീണ സ്ത്രീ മുരു ശേഖരിക്കുന്ന തോണിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
തോണിയിൽ തട്ടി വെള്ളത്തിലേക്കും വീണു. മുരു ശേഖരിക്കുകയായിരുന്ന കണ്ടപ്പൻ കണ്ടി താഴെ രാജൻ വെള്ളത്തിൽ നിന്നും തോണിയിലേക്ക് മാറ്റി രക്ഷപ്പെടുത്തി. അപ്പോഴേക്കും സമീപത്തുണ്ടായിരുന്നസുമിത്തും ബാബു ചേർന്ന് വാഹനത്തിലേക്ക് എത്തിച്ചു.
വിവരം അറിഞ്ഞ് കൂടുതൽ പേർ സ്ഥലത്ത് എത്തി.
ഉടൻ തന്നെ സഹകരണ ആശുപത്രിയിലേക്കും അവിടെ നിന്നും എം എം സി യിലേക്കും കൊണ്ട് പോയി. പാലത്തിന്റെ പില്ലർ തട്ടി
ഇടത് കൈ പൊട്ടിയിട്ടുണ്ട്. തലക്കും പരിക്കുണ്ട്.