അക്ഷരപ്പുരയൊരുക്കി കോതങ്കൽ ഗ്രാമം;
പി.എൻ. പണിക്കരുടെ സ്മരണയിൽ
വായന ദിനം
അത്തോളി.
വായനയുടെ വെളിച്ചം ഊതിക്കെടുത്തി കമ്പോള ദുഷിപ്പുകളെ വിലയ്ക്കു വാങ്ങുന്ന പുതിയ കാലത്ത് വായന വസന്തമൊരുക്കി ശ്രദ്ധേയമാവുകയാണ് കോതങ്കൽ ഗ്രാമത്തിലെ സഹവാസികളുടെ കൂട്ടായ്മ.
വായിച്ചു വളരുക എന്ന സന്ദേശവുമായി ഗ്രാമീണ ഗ്രന്ഥശാലകളെ ശക്തിപ്പെടുത്താൻ സമർപ്പിത മനസ്സോടെ പരിശ്രമിച്ച പി.എൻ. പണിക്കരുടെ ഓർമ്മദിനത്തിൽ ഗ്രന്ഥാലയം യാഥാർഥ്യമാക്കിയതിൻ്റെ സന്തോഷത്തിലാണ് സംഘാടകർ.
കോതങ്കൽ ഉറവ
റസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ്
ഗുരുശ്രേഷ്ഠ പുരസ്കാ ജേതാവ് പൃഥ്വീരാജ് മൊടക്കല്ലൂർ ഉദ്ഘാടനം ചെയ്തു. ഉറവ പ്രസിഡൻ്റ് കെ.പി.സത്യൻ അധ്യക്ഷത വഹിച്ചു.
വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ ബാലവേദി അംഗങ്ങളെ ചേളന്നൂർ എസ്.എൻ. കോളേജ് അസി.പ്രൊഫസർ ഡോ. അനുസ്മിത ജോബി പുരസ്കാരം നൽകി അനുമോദിച്ചു.
ഗ്രന്ഥശാല രക്ഷാധികാരി വി.കെ. സത്യനാഥൻ മാസ്റ്റർ പ്രതിഭാസമാദരണം നടത്തി. ഉള്ളിയേരി പബ്ലിക്ക് ലൈബ്രറി പ്രസിഡൻ്റ് പി. പ്രദീപ് കുമാർ, ആകാശവാണി ആർട്ടിസ്റ്റ് ജോബി മാത്യു, ഗ്രാമ പഞ്ചായത്ത് മെമ്പർ ഷിജു തയ്യിൽ,
കവി രഘുനാഥൻ കൊളത്തൂർ, എഴുത്തുകാരായ ജയറാം ചിത്രപ്പറ്റ,
ദിനൻ രാഘവ്, എന്നിവർ പ്രസംഗിച്ചു.
നിഷ രജീഷ് സ്വാഗതവും
ഇ.എം.ശശി നന്ദിയും പറഞ്ഞു.
പരിപാടിയുടെ അധ്യക്ഷനും, റസിഡൻറ് അസ്സോസിയേഷന്റെ പ്രസിഡണ്ടുമായ കെ.പി. സത്യന്റെ നേതൃത്വത്തിലാണ് പുസ്തക ശേഖരണം നടത്തിയത്.
'