വെങ്ങളം ദേശീയ പാതയിൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം : ഡ്രൈവർമാർക്ക് പരിക്ക്
വെങ്ങളം ദേശീയ പാതയിൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം : ഡ്രൈവർമാർക്ക് പരിക്ക്
Atholi NewsInvalid Date5 min

വെങ്ങളം ദേശീയ പാതയിൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം : ഡ്രൈവർമാർക്ക് പരിക്ക്




തിരുവങ്ങൂർ :വെങ്ങളം ദേശീയ പാതയിൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടത്തിൽ ഡ്രൈവർമാർക്ക് പരിക്ക്.ഇന്ന് പുലർച്ചെ 3 മണിയോടെയാണ് സംഭവം. വെങ്ങളം ബൈപ്പാസിൽ കൊയിലാണ്ടിക്ക് വരികയായിരുന്ന ലോറിയും ഓട്ടോയുമാക് കൂട്ടിയിടിച്ചത്. ലോഡ് കയറ്റിയ മിനി ലോറി പുതിയ ദേശീയ പാതയിൽ നിന്നും സർവീസ് റോഡിലേക്ക് കയറുമ്പോൾ ഡിവൈഡർ ഇടിച്ചു ഓട്ടോയ്ക്ക് മുകളിൽ മറിയുകയായിരുന്നു.

പരിക്കേറ്റ മിനി ലോറിലെയും ഓട്ടോയിലെയും ഡ്രൈവർമാരെ ആശുപത്രിയിൽ എത്തിച്ചു.

 വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും എത്തിയ അഗ്നിരക്ഷാ സേനയും

 പോലീസും ചേർന്ന് ക്രെയിനിന്റെ സഹായത്തോടുകൂടി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൻ്റെ വശങ്ങളിലേക്ക് മാറ്റി.

രണ്ടുമണിക്കൂറോളം കൊയിലാണ്ടി ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

 ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മജീദ് എമ്മിന്റെ നേതൃത്വത്തിൽ എഫ് ആർ ഒ മാരായ രതീഷ് കെ എൻ,

നിധിപ്രസാദ് ഇ എം,ലിനീഷ് എം, അമൽ വിഎസ്,നിതിൻ രാജ് ഇ കെ,ഇന്ദ്രജിത്ത് ഐ,ഹോംഗാർഡുമാരായ രാജേഷ് കെ പി, രാംദാസ്,ഷൈജു, എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Recent News