ഓപ്പറേഷൻ സിന്ദൂർ :ഇന്ത്യൻ സേനക്കു ഐക്യദാർഢ്യവുമായി അത്തോളിയിലെ വിമുക്ത ഭടന്മാരുടെ കൂട്ടായ്മ
അത്തോളി :പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ കരസേനയും വ്യോമസേനയും സംയുക്തമായ് പാകിസ്ഥാനിലെയും പാക് അധീന കശ്‍മീരിലെയും ഭീകര ക്യാമ്പുകൾ തകർത്ത് കൊണ്ട് ഭീകരരെ വധിച്ച ഇന്ത്യൻ പ്രതിരോധസേനക്കു ഐക്യദാർഢ്യവുമായി പ അത്തോളി എക്സ്സർവീസ്മെൻ വെൽഫയർ സൊസൈറ്റി അംഗങ്ങൾ . ബുധനാഴ്ച വൈകീട്ട് അത്തോളി അത്താണിയിൽ നിന്ന് ആരംഭിച്ച ഐക്യദാർഢ്യ പ്രകടനം കുടക്കല്ലിൽ സമാപിച്ചു. സമാപന യോഗത്തിൽ അത്തോളി എക്സ്സർവീസ്മെൻ വെൽഫയർ സൊസൈറ്റി പ്രസിഡന്റ് ഭാസ്കരൻ നായർ, സെക്രട്ടറി പി പി അനിൽകുമാർ, രക്ഷാധികാരി ബാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.