അമർന്ന്, അമർച്ചയിൽ ഇടത് വെച്ച് ;കൊങ്ങന്നൂരിൽ  കളരി പഠനം തുടങ്ങി
അമർന്ന്, അമർച്ചയിൽ ഇടത് വെച്ച് ;കൊങ്ങന്നൂരിൽ കളരി പഠനം തുടങ്ങി
Atholi NewsInvalid Date5 min

അമർന്ന്, അമർച്ചയിൽ ഇടത് വെച്ച് ;കൊങ്ങന്നൂരിൽ 

കളരി പഠനം തുടങ്ങി




അത്തോളി :കൊങ്ങന്നൂർ സി വി എൻ കളരി സംഘത്തിന്റെ നേതൃത്വത്തിൽ കളരി പരിശീലനം ആരംഭിച്ചു.

അബ്ദു റഹ്മാൻ സ്മാരക പുതിയ വായന ശാല കെട്ടിടത്തിന് സമീപം പണിത കളരി തറയിൽ നടന്ന ചടങ്ങിൽ പി കെ മോഹനൻ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു.

പുതിയ തലമുറ ലഹരിക്കും മൊബൈൽ ഗെയിലും അടിമപ്പെട്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്, ഇതിനെ മറി കടക്കാൻ പഴയ കാലത്തെ പോലെ അയോധ കല പഠനം നാട്ടിൽ പുറങ്ങളിൽ സജീവമാകണം, അതിനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നതെന്ന് പി കെ മോഹൻ ഗുരുക്കൾ പറഞ്ഞു. ജീവിത ശൈലി രോഗങ്ങളാൽ നരകിക്കുന്ന അവസ്ഥയിൽ നിന്നും മോചനം നേടാൻ അയോധന കല അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സുനിൽ ഗുരുക്കൾ , സുനിൽ ഗുരുക്കൾ (പറമ്പത്ത്) ,ഗോവിന്ദൻ ഗുരുക്കളുടെ ശിഷ്യന്മാരായ

വി പ്രശാന്ത് കുമാർ , കെ വി രവീന്ദ്രനാഥ് , 

ഇ അനിൽ കുമാർ ,കെ ടി ഹരിദാസൻ , 

കെ എം അനീഷ് , ഗായിക ലക്ഷ്യ സിഗീഷ് എന്നിവർ സംസാരിച്ചു.

വെസ്റ്റ് ഹിൽ ചുങ്കം പൂഴിയിൽ റോഡ്

സി വി എൻ കളരി സുധീർ കുമാർ ഗുരുക്കളുടെ നേതൃത്വത്തിലുള്ള വിദ്യാർഥികളായ വി വൈഷ്ണവ് , എസ് പി വൈഷ്ണവ് ,കെ ഹൃഷികേശ് , ധ്യാൻ വിനായക് , അലി ഹസൻ , അപർണ ജിതേഷ് , ഇനിക ബാലചന്ദ്രൻ , ടി പി വൈഭവ് , വി അനുരാഗ് എന്നിവർ കളരി പ്രദർശനം നടത്തി.

പൂത്തറ തൊഴ്ത്ത്, വടി പയറ്റ് ,മെയ് പയറ്റ് - 2 ഉം 3 ഉം , പകർച്ച കാൽ , മുച്ചാൺ , കഠാര ,

വാൾ പയറ്റ് ,മറ പിടിച്ച കുന്തം എന്നിവയിൽ അഭ്യാസ പ്രകടനത്തിന് ശേഷം ഗുരുക്കന്മാരായ മോഹനൻ്റെയും സുധീറിൻ്റെയും ഉറുമി പയറ്റ് പ്രകടനത്തോടെ ചടങ് സമാപിച്ചു.

news imagenews image

Recent News