കടയിൽ വച്ച് കഞ്ചാവ് വലിച്ചത് ചോദ്യം ചെയ്തു;
യൂത്ത് കോൺഗ്രസ് നേതാവിന് മർദ്ദനം
അത്തോളി : ചപ്പാത്തി കമ്പനിയിൽ കാപ്പി കുടിക്കാനെത്തിയ ആൾ കഞ്ചാവ് ബീഡി കത്തിച്ചു വലിച്ചത് ചോദ്യം ചെയ്തതിന് മർദ്ദനം. ബുധനാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം.യൂത്ത് കോൺഗ്രസ് അത്തോളി മണ്ഡലം പ്രസിഡൻ്റും ചപ്പാത്തി കമ്പനി ഉടമയുമായ താരീഖ് അത്തോളിയ്ക്കാണ് മർദ്ദനത്തിൽ പരുക്കേറ്റത്. താരീഖിനെ മൊടക്കല്ലൂരിലെ എംഎംസിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടയിൽ നിന്നും സ്കൂട്ടറിൽ പുറത്തേക്ക് പോകുമ്പോഴാണ് റോഡരികിൽ വച്ച് ഓടിയെത്തിയ ആൾ കൈ കൊണ്ട് ദേഹത്ത് പല തവണ ഇടിച്ചത്. തന്നെ മർദ്ദിച്ച നാട്ടകാരനായ യുവാവിനെതിരെ
താരീഖ് അത്തോളി പോലീസിൽ പരാതി നൽകി.