കോതങ്കൽ ഉറവ ഗ്രന്ഥാലയത്തിലേക്ക് പുസ്തക ശേഖരണ യജ്ഞം ആരംഭിച്ചു
അത്തോളി : കോതങ്കൽ മൂന്നാം വാർഡിൽ ഉറവ റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജൂൺ 19 വായനാദിനത്തിൽ ഉദ്ഘാടനം നടത്താനിരിക്കുന്ന ഉറവ ഗ്രന്ഥാലയത്തിൻ്റെ 'പുസ്തക ശേഖരണ യജ്ഞം' ആരംഭിച്ചു.
കൂമുള്ളി വായനശാലയിലെ ( ഗിരീഷ് പുത്തഞ്ചേരി സ്മാരക ഗ്രന്ഥാലയം) മുൻ ലൈബ്രേറിയനും, അത്തോളി ഗ്രാമപഞ്ചായത്ത് റിട്ടയേർഡ് സെക്രട്ടറിയുമായ വി.എം. കുഞ്ഞിരാമൻ്റെ സ്മരണാർത്ഥം 200 പുസ്തങ്ങളാണ് കുടുംബാംഗങ്ങൾ ഉറവ പുസ്തശേഖരണത്തിലേക്ക് ആദ്യ സംഭാവനയായി നല്കിയത്. പുസ്തക ശേഖരണ യജ്ഞത്തിൻ്റെ ഉദ്ഘാടനം വി. എം.കുഞ്ഞിരാമൻ്റെ മകളും ശ്രീനാരായണ ഗുരു കോളേജ് മലയാള വിഭാഗം അസി.പ്രൊഫസറുമായ ഡോ. എൻ അനുസ്മിത,
മുൻ രാഷ്ട്രപതി എ.പി.ജെ. അബുൾ കലാമിൻ്റെ പ്രചോദിപ്പിക്കുന്ന പ്രഭാഷണങ്ങൾ' എന്ന പരിഭാഷാകൃതി ഉറവ റസിഡൻസ് അസ്സോസിയേഷൻ വൈസ് പ്രസിഡണ്ട് വി.കെ. ശങ്കരൻ നായർക്ക് നൽകി നിർവ്വഹിച്ചു. ഉറവ റസിഡൻസ് അസ്സോസിയേഷൻ പ്രസിഡണ്ട് കെ.പി. സത്യൻ, സെക്രട്ടറി ശശി ഇ.എം., വനിതാ വേദി ട്രഷറർ
ശൈലജ സത്യൻ, സിസ്റ്റർ പ്രിസില്ല, ബിന്ദു ശിവദാസ്, അനുരാഗ്. എൻ, ജോബിച്ചൻ. കെ. വി, ജെഷി ടി.പി., റെസിഡൻസ് അസോസിയേഷനിലെ മറ്റ് പ്രതിനിധികളും പങ്കെടുത്തു.