പാട്ടരങ്ങ് വാർഷികാഘോഷം
തിരുവങ്ങൂർ: പാട്ടരങ്ങ് കലാ സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മ തിരുവങ്ങൂരിന്റെ ഏഴാം വാർഷികാഘോഷം മധു ലാൽ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു.
സുനിൽതിരുവങ്ങൂർ അധ്യക്ഷത വഹിച്ചു.
ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതികിഴക്കയിൽ മുഖ്യ പ്രഭാഷണം നടത്തി.
പുള്ളാട്ടിൽ അബ്ദുൾ ഖാദർ സ്മാരക പുരസ്കാരം മുസ്തഫ ചേമഞ്ചേരിക്കു നൽകി.
ചടങ്ങിൽ ഭാസ്കരൻ വെറ്റിലപ്പാറ, വേണുപൈക്കാട്ട്, ടി.സി സുരേന്ദ്രൻ, രവി കാപ്പാട്,രാജു കുളൂർ എന്നിവരെ ആദരിച്ചു.
സത്യചന്ദ്രൻ പൊയിൽ ക്കാവ്, അനിൽ പാണലിൽ എന്നിവർ സംസാരിച്ചു.
ശിവാനന്ദൻ ക്ലമൻസി സ്വാഗതവും ശശികുമാർ നന്ദിയും രേഖപ്പെടുത്തി.