അത്തോളിയിൽ പാർസൽ സർവീസ് വാഹനവും സൈക്കിളും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
അത്തോളി:മലബാർ ട്രാൻസ്പോർട്ട് കമ്പനിയുടെ ഡെയ്ലി പാർസൽ സർവീസ് വാഹനവും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിളിൽ സഞ്ചരിച്ച ആൾക്ക് പരിക്ക്.
അന്നശ്ശേരി മാണിക്യകുന്ന് രാരോത്ത് രജിനാഥ് ( 52 ) നാണ് പരിക്കേറ്റത്. തലയ്ക്കും മറ്റും പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശ്പത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാന പാതയിൽ അത്തോളി കുനിയിൽ കടവ് റോഡ് കവലയിൽ തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം. പപ്പടം വിൽപനക്കാരനായ രജിനാഥ് സാധനങ്ങൾ വാങ്ങാനായി മാവേലി സ്റ്റോറിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. അത്തോളി പൊലീസ് സ്ഥലത്തെത്തിയിരുന്നു.
ചിതം:അത്തോളി കുനിയിൽ കടവ് റോഡ് കവലയിൽ പാർസൽ സർവീസ് വാഹനവും സൈക്കിളും കൂട്ടിയിടിച്ച നിലയിൽ