“നക്ഷത്രങ്ങൾ പൂത്ത ആകാശം" പ്രകാശനം ചെയ്തു
നന്മണ്ട :പടവ് സാംസ്‌കാരിക വേദി നന്മണ്ടയുടെ ആഭിമുഖ്യത്തിൽ ഗിരിജ നന്മണ്ടയുടെ പ്രഥമ കവിത സമാഹാരം “നക്ഷത്രങ്ങൾ പൂത്ത ആകാശം ”
പ്രശസ്ത സാഹിത്യകാരൻ വി ആർ സുധീഷ് പ്രകാശനം ചെയ്തു.നന്മണ്ട പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണ വേണി മാണിക്കോത്ത് ഉൽഘാടനം ചെയ്തു.
പടവ് ചെയർമാൻ പി സി ശശികുമാർ അധ്യക്ഷത വഹിച്ചു,
സാഹിത്യകാരനും മുൻ ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായ രഘുനാഥ് അക്ഷരം പുസ്തകം ഏറ്റുവാങ്ങി.
സാഹിത്യകാരനും നാടകകൃത്തുമായ സുധൻ നന്മണ്ട പുസ്തകം പരിചയപ്പെടുത്തി.
കവിയും പ്രഭാഷകനുമായ സുനിൽകുമാർ കട്ടാടശ്ശേരി, എഴുത്തുകാരനും അധ്യാപകനുമായ ഡോക്ടർ പി രമേശൻ എന്നിവർ സംസാരിച്ചു, തുടർന്ന് നടന്ന കവിയരങ്ങിൽ ഡോക്ടർ കെ പി അനിൽകുമാർ, മോഡറേറ്റായി ,
മിനി പി എസ്, ജ്യോതി സനിൽ, ജ്യോതി അനൂപ്, രാധ അയേടത്, ഗിരിജ നന്മണ്ട എന്നിവർ പങ്കെടുത്തു .
പടവ് എക്സിക്യൂട്ടീവ്
മെമ്പർ കെ പി രാജൻ സ്വാഗതവും
പടവ് ട്രഷറർ അരവിന്ദൻ നന്ദിയും പറഞ്ഞു.